ഗൂഗിൾ മാപ്പിൽ ടോൾ നിരക്കുകളറിയാം: ഇന്ത്യക്കാർക്കായി പുതിയ ഫീച്ചർ

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (20:13 IST)
ഗൂഗിൾ മാപ്പിൽ ഇനി ടോൾ നിരക്കുകളും അറിയാൻ സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകൾക്കായി ഏത് പാത തിരെഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാചിലവ് മുൻകൂട്ടി കണക്കാക്കാനും സാധിക്കും.

പുതിയ സൗകര്യം വരുന്നതോടെ യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോള്‍ നിരക്ക് എത്രയാണെന്ന് മുന്‍കൂട്ടി അറിയാൻ സാധിക്കും. പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുന്നത്. ഇന്ത്യയിലെ 2000-ത്തോളം ടോള്‍ റോഡുകളിലെ നിരക്കുകള്‍ ഈ മാസം തന്നെ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകളില്‍ ലഭ്യമാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :