Last Modified വ്യാഴം, 24 ജനുവരി 2019 (15:43 IST)
ഗൂഗിൾ മാപ്പിൽ ഒരോ ദിവസവും ഉപയോക്താക്കൾക്കും യാത്രക്കരും ഗുണകരമായ നിരവധി ഫിച്ചറുകളാണ് ഗൂഗിൾ കൊണ്ടുവരുന്നത്. ഇപ്പോഴിതാ യാത്രക്കാർക്ക് എറെ പ്രയോജനപ്പെടുന്ന മറ്റൊരു ഫീച്ചർകൂടി ഗൂഗിൽ മാപ്പ് കൊണ്ടുവന്നിരിക്കുകയാണ്.
അറിയാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ റോഡുകളിലെ വേഗതാ പരിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും അധികം ആരും ശ്രദ്ധിക്കാറില്ല. ഫൈൻ അടക്കാനായി പൊലീസിന്റെ ലെറ്റർ വീട്ടിലെത്തുമ്പോഴാണ് പലരും പണികിട്ടിയത് തിരിച്ചറിയുക. എന്നാൽ ഇനി ആ പേടി വേണ്ട.
സഞ്ചരിക്കുന്ന റോഡിന്റെ വേഗ പരിധിയും. സഞ്ചരിക്കുന്ന പാതയിൽ എവിടെയെല്ലാം സ്പീഡ് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ ഇനി ഗൂഗിൾ മാപ്പ് നൽകും. സുരക്ഷിതമായി യാത്ര ചെയ്യാൻ ഇതിലൂടെസാധിക്കും. ഇന്ത്യ, യുകെ, റഷ്യ, കാനഡ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ ലഭ്യമാണ്.
ഈ ഫീച്ചർ അവതരിപ്പിക്കുന്നതിനായുള്ള പണിപ്പുരയിലായിരുന്നു കുറച്ചുകാലമായി ഗൂഗിൾ 1100കോടി ഡോളർ ചിലവിട്ടാണ് പുതിയ ഫീച്ചർ ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.