ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ, 450 പേർക്ക് തൊഴിൽ നഷ്ടമായേക്കും

അഭിറാം മനോഹർ| Last Updated: വെള്ളി, 17 ഫെബ്രുവരി 2023 (18:53 IST)
പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ പ്രവർത്തിക്കുന്ന 450ഓളം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്.

ഇതിൻ്റെ ഭാഗമായി പിരിച്ചുവിടാൻ തീരുമാനിച്ച ജീവനക്കാർക്ക് കമ്പനി ഇ മെയിലിലൂടെ അറിയിപ്പ് നൽകി.ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് നടപടി. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫാബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :