ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
വെള്ളി, 13 നവംബര്‍ 2015 (19:25 IST)
ഒരു ചിത്രത്തിലെ വ്യക്തിയുടെ മുഖം പരിശോധിച്ച് ആളെ കണ്ടെത്തുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക് മെസഞ്ചര്‍ വരുന്നു. 'ഫോട്ടോ മാജിക്' എന്നാണ് പുതിയ സേവനത്തിന്റെ പേര്‍.
മെസഞ്ചർ വഴി അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിലെ മുഖങ്ങൾ പരിശോധിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ എളുപ്പത്തിൽ ഫെയ്സ്ബുക്ക് കണ്ടുപിടിക്കുകയും അവർക്ക് എളുപ്പത്തിൽ ഈ ചിത്രങ്ങൾ അയയ്ക്കാനുമുള്ള സൌകര്യമാണ് ഫെയ്സ്ബുക്ക് ഒരുക്കുന്നത്.
നിലവിൽ സുഹൃത്തുക്കൾക്ക് ചിത്രങ്ങൾ അയക്കുന്നതും, പ്രത്യേകിച്ച് ഗ്രൂപ്പ് ഫോട്ടോകൾ അയക്കുന്നതും ബുദ്ധിമുട്ട് ആവുന്നുണ്ട്.
ഫോട്ടോ മാജിക് വരുന്നതോടെ വെറും രണ്ട് ടാപ്പിനുള്ളിൽ ഒരു ഗ്രൂപ്പ് ഫോട്ടോയിൽ ഉള്ള എല്ലാവർക്കും ചിത്രങ്ങൾ അയച്ചുകൊടുക്കാം. തുടക്കത്തിൽ ഓസ്ട്രേലിയയിൽ മാത്രമാകും ഈ സേവനം ലഭ്യമാവുക.
എന്നാല്‍ ഇന്ത്യയില്‍ എന്നെത്തുമെന്ന് ഒരു വിവരവും ലഭ്യമല്ല. മൊബൈലെ കാമറയില്‍ നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങളിലെ മുഖങ്ങൾ നിങ്ങളുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ മുഖവുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.
യോജിച്ചാൽ അവർക്ക് ചിത്രം അയച്ചു കൊടുക്കാനുള്ള ഡയറക്റ്റ് ഓപ്ഷൻ ഒരു നോട്ടിഫിക്കേഷൻ ആയി നമ്മുക്ക് മുമ്പിലെത്തും. പിന്നെ ഒന്ന് തൊടേണ്ട താമസമേയുള്ളു. ചിത്രങ്ങള്‍ ദാ പോയി...
എന്നാല്‍ പുതിയ സേവനം എല്ലാവരും നിർബന്ധമായും ഉപയോഗിക്കേണ്ടതല്ല, ടൈംലൈൻ ആന്റ് ടാഗിംഗ്(Timeline and Tagging) എന്ന ഓപ്ഷനിൽ പോയാൽ ഈ സൗകര്യം വേണ്ടായെന്നു വെയ്ക്കാനുമാവും.
പ്രൈവസി സംബന്ധിച്ച നിയമങ്ങൾ നിലനിൽക്കുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളിൽ ഈ സംവിധാനം എളുപ്പത്തിൽ ഫെയ്സ്ബുക്കിനു എത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.