Facebook and Instagram: 'ഇപ്പോ ശരിയാക്കും'; ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പണി മുടക്കി; തകരാര്‍ ഉടന്‍ പരിഹരിച്ചേക്കും

ഇന്‍സ്റ്റഗ്രാമിലും സാങ്കേതിക തകരാര്‍ നേരിട്ടു

Facebook and Instagram Shut Down
Facebook and Instagram Shut Down
രേണുക വേണു| Last Updated: ചൊവ്വ, 5 മാര്‍ച്ച് 2024 (22:28 IST)

and Instagram: മെറ്റയുടെ കീഴിലുള്ള ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായി. ഇന്ന് രാത്രി എട്ടരയോടെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണി മുടക്കിയത്. ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തനിയെ ലോഗ് ഔട്ടായി. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് തകരാര്‍ നേരിട്ടത്. ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ നിരവധി പേര്‍ ബുദ്ധിമുട്ട് നേരിട്ടു.

ഇന്‍സ്റ്റഗ്രാമിലും സാങ്കേതിക തകരാര്‍ നേരിട്ടു. ഇന്‍സ്റ്റഗ്രാമില്‍ പുതിയ പോസ്റ്റുകള്‍ ലോഡ് ആകുന്നില്ല. മെസഞ്ചര്‍, ട്വിറ്റര്‍ എന്നിവയും പ്രവര്‍ത്തന രഹിതമായി. തകരാറിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഉടന്‍ പരിഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :