വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 22 നവംബര്‍ 2020 (11:25 IST)
തിരുവനന്തപുരം: കിഫ്ബിയ്ക്കെതിരെ അന്വേഷണത്തിന് ഒരുങ്ങി എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയ്ക്കെതിരെ ഇഡി അന്വേഷണത്തിന് മുതിരുന്നത്, മസാല ബോണ്ടുകളുടെ വിശദാംശങ്ങൾ തേടി ഇഡി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. കിഫിയ്ക്കെതിരായ സിഎജി റിപ്പോർട്ട് സംസ്ഥാനത്ത് വിവാദമായി നിലനിൽക്കുന്നതിനിടെയാണ് ഇഡിയും കിഫ്‌ബിയെ ലക്ഷ്യമിടുന്നത്.
കിഫ്‌ബിയുടെ വായ്പ ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണ് എന്നും. ഇതുവരെയുള്ള കടമെടുത്തതിൽ സർക്കാരിന് 3,100 കോടിയുടെ ബാധ്യതയുണ്ടായി എന്നുമായിരുന്നു സിഎജി റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിലെ ചില പേജുകൾ എഴുതിച്ചേർത്തതാണെന്നും. ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നണ്മാണ് സർക്കാരിംന്റെ മറുവാദം. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കിഫ്ബിയ്ക്കെതിരെ സെപ്തംബറിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത് പുരോഗമിയ്ക്കുന്നതിനിടെയാണ് പുതിയ അന്വേഷ്ണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വലിയ നിയമയുദ്ധത്തിന് തന്നെ ഇത് കാരണമായേക്കും.