രാജ്യത്തെ സേവനമേഖല തകർച്ചയിൽ, ഏപ്രിലിലെ പിഎംഐ 5.4 മാത്രം

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ബുധന്‍, 6 മെയ് 2020 (15:50 IST)
ന്യൂഡൽഹി: രാജ്യത്തെ സേവനമേഖല കഴിഞ്ഞ മാസം കനത്ത നഷ്ടം നേരിട്ടതായി കണക്കുകൾ.കൊവിഡ് വ്യാപനം മൂലം അടച്ചിട്ടതോടെ ഏപ്രിലിലെ പർചേസ് മാനേജേഴ്‌സ് സൂചിക 5.4ലേക്ക് താഴ്‌ന്നതായാണ് കണക്കുകൾ. മാർച്ച് മാസത്തിൽ പിഎംഐ 49.3 ആയിരുന്നു. ഇതാണ് ഏപ്രിലിൽ 5.4 ലേക്ക് കൂപ്പുകുത്തിയത്.ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ 14 വര്‍ഷത്തെ സര്‍വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്.

സൂചിക 50ന് മുകളിലാണെങ്കിലാണ് മേഖലയുടെ വളർച്ചയുണ്ടാവുക. മാർച്ച് 25 മുതൽ ആരംഭിച്ച കാലയളവിൽ സമ്പൂർണ്ണമായി അടച്ചിട്ടതാണ് സേവനമേഖലയെ തളർത്തിയത്.അടച്ചിടല്‍ പിന്‍വലിക്കുന്നതോടെ സേവന മേഖല തിരിച്ചുവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :