Deepseek -R1 AI: സ്ഥലവും കാലവും തിരെഞ്ഞെടുത്ത് ചൈനയുടെ ഒറ്റയടി, ഡീപ് സീക്കിന്റെ വരവില്‍ അടിതെറ്റി അമേരിക്കന്‍ ടെക് വമ്പന്മാര്‍, സീനാകെ മാറ്റി

DeepSeek
അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജനുവരി 2025 (13:45 IST)
DeepSeek
കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ലോകം നിര്‍മ്മിത സങ്കേതിക വിദ്യയ്ക്ക് പുറകെയാണ്.
ചാറ്റ് ജിപിടിയിലൂടെ ഓപ്പണ്‍ എ ഐ ആണ് ഈ രംഗത്ത് വിപ്ലവം തീര്‍ത്തതെങ്കിലും ഇതിന് പിന്നാലെ മറ്റ് അമേരിക്കന്‍ ടെക് വമ്പന്മാരും രംഗത്തെത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ ട്രംപിന്റെ മുഖ്യ പ്രഖ്യാപനം തന്നെ ഡാറ്റ സെന്റര്‍ കപ്പാസിറ്റി ഉയര്‍ത്തുന്നതിന് വേണ്ടിയായിരുന്നു. 500 ട്രില്ല്യണോളം ഇതിനായി വകയിരുത്തി പുതിയ എ ഐ വിപ്ലവം അമേരിക്ക തീര്‍ക്കുമെന്ന് ലോകം ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഒരു ചൈനീസ് എ ഐ ചാറ്റ് ബോട്ട് ഇറങ്ങി സീനാകെ മാറ്റിയിരിക്കുന്നത്.

ചാറ്റ് ജിപിടിക്ക് അടുത്തകാലത്തായി വെല്ലുവിളി ഉയര്‍ത്തുന്ന കമ്പനിയെന്ന് ഡീപ് സീക്ക് അടുത്തകാലത്ത് ടെക് ലോകത്ത് അറിയപ്പെട്ടിരുന്നെങ്കിലും ഒരു കൊടുങ്കാറ്റ് പോലെയാണ് ഡീപ് സീക് ടെക് ലോകത്തേക്ക് കടന്നുവന്നിരിക്കുന്നത്. ബില്യണ്‍ കണക്കിന് ഡോളറുകള്‍ കൊണ്ട് ഓപ്പണ്‍ എ ഐ, മെറ്റ, ഗൂഗിള്‍ ജെമിനി എന്നിവരെല്ലാം സ്വന്തമാക്കിയിരുന്ന സാങ്കേതിക വിദ്യ ചൈന നിര്‍മിച്ചിരിക്കുന്നത് വളരെയധികം ചിലവ് കുറഞ്ഞ രീതിയിലാണ്. കൂടാതെ ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പെയ്ഡ് പതിപ്പുകളേക്കാള്‍ മികച്ചതാണ് ഡീപ് സീക് നല്‍കുന്ന സേവനങ്ങള്‍. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ തന്നെ ഇതിലെ കോഡുകളും മറ്റും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാവുകയും ചെയ്തു.


ചൈനീസ് എ ഐയുടെ വരവോട് വലിയ ഇടിവാണ് അമേരിക്കന്‍ ഓഹരിവിപണിയിലുണ്ടായത്. അമേരിക്കന്‍ കമ്പനികള്‍ മാത്രം മത്സരിക്കുന്ന എ ഐ രംഗത്തേക്ക് ചൈന കടന്നുവന്നു എന്ന് മാത്രമല്ല അമേരിക്കന്‍ ടെക്‌നോളജികളുടെ അന്‍പതിലൊന്ന് ചെലവിലാണ് ചൈന ഇതെല്ലാം സൃഷ്ടിച്ചത് എന്ന കാര്യമാണ് ലോകത്തെ ഞെട്ടിക്കുന്നത്. ഡീപ് സീക്കിന്റെ വരവോട് ഓഹരിവിപണിയില്‍ എ ഐ ചിപ്പ് നിര്‍മാതാക്കളായ എന്വിഡിയ, ബ്രോഡ്‌കോം, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്,സിസ്‌കോം,, ടെസ്ല തുടങ്ങിയ ഓഹരികളിലെല്ലാം വന്‍ ഇടിവാണുണ്ടായത്.


ഇതോടെ ഡീപ് സീക്കിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങളും കടുത്തിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ ഡീപ് സീക് ചാറ്റ് ജിപിടിയെ മറികടന്ന് മുന്നിലെത്തി. ചാറ്റ് ജിപിടിക്ക് പണം കൊടുത്താല്‍ ലഭിക്കുന്ന സേവനങ്ങള്‍ സൗജന്യമായാണ് ഡീപ് സീക്ക് നല്‍കുന്നതെന്നതാണ് ഇതിന് കാരണം. 2024ല്‍ ഡീപ് സീക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വി 3 മോഡല്‍ വികസിപ്പിക്കാനും ട്രെയിന്‍ ചെയ്യാനുമായി 6 ദശലക്ഷം ഡോളറില്‍ താഴെ മാത്രമാണ് ചിലവ് വന്നിരിക്കുന്നത്. എന്വിഡിയയുടെ 2000 എച്ച് 800 ചിപ്പുകളാണ് ഇതിന് ഉപയോഗിച്ചതെന്നും എച്ച് 100 ആണ് എന്വിഡിയയുടെ ഫ്‌ളാഗ് ഷിപ്പ് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ ...

രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ  കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ക്കല ശിവഗിരിയില്‍ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് യുവതിയെ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...