അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (18:36 IST)
ബഹിരാകാശനിലയത്തിലേക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈനയുടെ പുതിയ ദൗത്യം. ബഹിരാകാശത്ത് 3 മാസമായിരിക്കും ഇവർ ചിലവഴിക്കുക. നീ ഹൈഷൻങ്, ലിയു ബോമിങ്, ടാങ് ഹോങ്‌ബോ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായത്.
ഭൂമിയിൽ നിന്ന് 380 കിലോമിറ്റർ അകലെയാണ് ചൈനയുടെ ബഹിരാകാശ നിലയം. രാവിലെയോടെ ബഹിരാകാശ നിലയത്തിലേക്കുള്ള ഷെൻസു 12 ക്യാപ്‌സൂളും ലോങ് മാർച്ച് 2 എഫ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ചത്. ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിന് 100 വർഷം തികയുന്ന സന്ദർഭത്തിൽ കൂടിയാണ് ദൗത്യം.