വാട്‌സ്ആപ്പിന് ദേസി വേർഷൻ: സന്ദേശ് ആപ്പ് പുറത്തിറക്കി കേന്ദ്രം

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂലൈ 2021 (12:41 IST)
ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ബദലായി പുതിയ ആപ്പുമായി കേന്ദ്രസർക്കാർ. സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പിനെ പറ്റി കേന്ദ്ര ഐ.ടി-ഇലക്​ട്രോണിക്​സ്​ സഹമന്ത്രി രാജീവ്​ ചന്ദ്രശേഖറാണ് ലോകസഭയെ അറിയിച്ചത്.

നേരത്തെ ട്വിറ്ററിന് ബദലായി ഇന്ത്യൻ നിർമിത കൂ ആപ്പിന്റെ ഉപയോഗത്തെ സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാട്‌സ്ആപ്പിനും ഇന്ത്യൻ നിർമിത ബദൽ തയ്യാറാക്ക്ഇയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ ജനപ്രീതിയ്ക്ക് തടയിടുക എന്നതും കേന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷമാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്‌സ്ആപ്പിന് ബദൽ ഇറക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :