എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, കുറ്റവാളികളെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം, ഇന്ത്യൻ റെയിൽവേ സ്മാർട്ട് ആകുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2019 (16:30 IST)
ഡൽഹി: ട്രെയിനുകളിൽ മുഴുവൻ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ ഒരുക്കാൻ ഇന്ത്യൻ റെയിൽവേ. ട്രെയിൻ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ നടപടി. കുറ്റവാളികളെ തിരിച്ചറിയുന്നതിന് പ്രത്യേക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും ട്രെയിനുകളിൽ ഒരുക്കും. റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2022 മാർച്ചോടെ രാജ്യത്തെ എല്ലാ എക്സ്‌പ്രെസ്, മെയിൽ ട്രെയിനുകളിലും സ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കോച്ചുകളിലെ ഇടനാഴികളിലും, വാതിലുകൾക്ക് മുകളിലുമാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുക. ഇത് പൂർത്തിയാകുന്ന മുറക്ക് സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും ക്യാമറകൾ പ്രത്യേക ഡേറ്റാ ബേസുമായി കണക്ട് ചെയ്യും. ട്രെയിനുകളിലും സ്റ്റേഷനുകളും കുറ്റവാളികൾ കടക്കുന്നുണ്ടോ എന്ന് വളരെ വേഗത്തിൽ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :