സജിത്ത്|
Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (17:15 IST)
റിലയന്‍സ് ജിയോ, സാംസങ്ങുമായി കൈകോര്‍ത്ത് 5ജി സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ 5ജി യുഗത്തിലേക്ക് ചുവടു വെക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്ന നോക്കിയയുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ 5ജി യുഗത്തിലേക്ക് കിടക്കുന്നത്.
4ജി യുഗം അവസാനിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തില്‍ ഏവർക്കും ആവശ്യമുള്ള ഒന്നായി വേഗതയുള്ള ഇന്റർനെറ്റ് മാറി. എല്ലാ സേവനദാതാക്കളും അവരുടെ ഇന്റർനെറ്റ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പരസ്പരം മത്സരിക്കുകയാണ്. അതിനാലാണ് ഈ ഒരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.