ഐ ഫോൺ 16 ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ ഐ ഫോൺ മോഡലുകൾക്ക് വില കുറച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (14:30 IST)
ഇന്ത്യയിലെ ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകളുടെ വിലക്കുറച്ച് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെയാണ് പ്രഖ്യാപനം. 10,000 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക.


ഐഫോണ്‍ 15 128 ജിബി വേരിയന്റിന് നിലവില്‍ 69,900 രൂപയാണ് വില വരുന്നത്. മുന്‍പ് ഇതിന് 79,600 രൂപയായിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ ഐഫോണ്‍ മോഡലുകള്‍ക്ക് കമ്പനി 3-4 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

ഇന്നലെയാണ് ഐഫോണ്‍ 16 സീരീസ് ആപ്പിള്‍ പുറത്തിറക്കിയത്. നൂതന എ ഐ സാങ്കേതികവിദ്യയോടെ രൂപകല്‍പ്പന ചെയ്ത ഫോണാണ് അവതരിപ്പിച്ചത്. ഐഫോണ്‍ 16 സീരീസിന്റെ പ്രീ ഓര്‍ഡര്‍ ഉടന്‍ ആരംഭിക്കും. സെപ്റ്റംബര്‍ 20ന് ആണ് ഔദ്യോഗിക വില്‍പ്പന തീരുമാനിച്ചിരിക്കുന്നത്. ഐഫോണ്‍ 16ന്റെ പ്രാരംഭ വില 79,900 രൂപയാണ്. ഇഎംഎ ഓപ്ഷനിലും ഫോണ്‍ സ്വന്തമാക്കാനാകും. 89,900 രൂപയാണ് ഐഫോണ്‍ 16 പ്ലസിന്റെ പ്രാരംഭ വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :