രേണുക വേണു|
Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (13:51 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്‌സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളുമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ സ്മാര്‍ട്ട് ഫോണ്‍ അനുഭവമാണ് ഗ്യാലക്‌സി എഫ്15 5ജിയിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മന്റിലെ ഏറ്റവും മികച്ച 6000 എംഎച്ച് ബാറ്ററി, എസ്അമോള്‍ഡ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകളുടെ 4 ജനറേഷനുകള്‍, വരും വര്‍ഷങ്ങളിലും ഏറ്റവും പുതിയ അപ്‌ഡേറ്റുകളും മികവുറ്റ സുരക്ഷയും ഉറപ്പാക്കുന്നതിനായി 5 വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഗ്യാലക്‌സി എഫ്15 5ജിയെ സവിശേഷമാക്കുന്നു.
2024ലെ സാംസങ്ങിന്റെ ആദ്യ എഫ് സീരീസ് മോഡലാണ് ഗ്യാലക്‌സി എഫ്15 5ജി. ആഷ് ബ്ലാക്ക്, ഗ്രൂവി വയലറ്റ്, ജാസി ഗ്രീന്‍ എന്നീ മനോഹര നിറങ്ങളില്‍ ഗ്യാലക്‌സി എഫ്15 5ജി ലഭ്യമാകും. 4ജിബി+128 ജിബി, 6ജിബി+128 ജിബി എന്നീ വേരിയന്റുകളിലാണ് മോഡല്‍ പുറത്തിറക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട്, സാംസങ്.കോം എന്നീ സൈറ്റുകളിലും മാര്‍ച്ച് 11 മുതല്‍ തെരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകളിലും ഗ്യാലക്‌സി എഫ്15 5ജി ലഭിക്കും.
ഗാലക്സി എഫ് 15 5 ജിയുടെ ആദ്യ വില്‍പ്പന ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാര്‍ച്ച് 4 വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു.