ഇനി ഭക്ഷണവും പ്രിന്റ് ചെയ്യാം, ത്രിഡി പ്രിന്റര്‍ ഒരു സംഭവം തന്നെ!

ബാംഗ്ലൂര്‍‍| VISHNU.NL| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:15 IST)
വന്ന് വന്ന് കഴിക്കനുള്ള ആഹാരം ഇനി അടുക്കളയില്‍ പോയി പാകം ചെയ്യേണ്ട എന്ന അവസ്ഥയിലായിട്ടുണ്ട്. ത്രിഡി പ്രിന്റ്ററിന്റെ കണ്ടുപിടുത്തത്തൊടെയാണ് ഭക്ഷണം പാചകം ചെയ്യുക എന്ന യാഥാര്‍ഥ്യം ഒരു സങ്കല്‍പ്പമായി മാറിയിരിക്കുന്നത്.

ഇപ്പൊഴിതാ ആ ലോകത്തേക്ക് ഇന്ത്യയിലെ ഗവേഷണ വിദ്യാര്‍ഥികളും കടന്നു വന്നിരിക്കുന്നു. കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ് ചോക്ലേറ്റ് പ്രിറ്റ് ചെയ്തെടുക്കാവുന്ന ത്രിഡി പ്രിന്റര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ചോക്കലേറ്റ് പ്രിന്‍ററാണ് വിദ്യാര്‍ഥികള്‍ കണ്ടുപിടിച്ചത്.

പ്ളാസ്റ്റിക്ക് ഉരുക്കിയൊഴിച്ച് വസ്തുക്കള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ത്രീഡി (ത്രിമാന) പ്രിന്‍ററിന്‍െറ അടിസ്ഥാന തത്വം. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിര്‍മ്മിക്കേണ്ട വസ്തുക്കളുടെ ത്രിമാന ദ്രിശ്യം ഉണ്ടാക്കി അത് പ്രിന്റ് ചെയ്യാനുള്ള ആജ്ഞ നല്‍കുകയേ വേണ്ടു. മിനിറ്റുകള്‍ക്കകം പ്രിന്റര്‍ സംഗതി ഒപ്പിച്ച് നല്‍കും.

ഇതേ സാങ്കേതിക വിദ്യയില്‍ ചില്ലറമാറ്റങ്ങള്‍ വരുത്തിയാല്‍ എന്തൊക്കെ സംബവിക്കും എന്ന് പല രാജ്യങ്ങളിലും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഭക്ഷണ സാധനങ്ങളായ ചീസ് ബര്‍ഗര്‍, ചോക്കലേറ്റുകള്‍ എന്നിവ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രിന്‍റ് ചെയ്തെടുത്ത് കഴിഞ്ഞു.അടുത്തിടെ യു.എസിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) വിദ്യാര്‍ഥികള്‍ ഐസ്ക്രീം ഉണ്ടാക്കുന്ന ത്രിമാന പ്രിന്‍ററും കണ്ടുപിടിച്ചു.

അതിനു പിന്നാലെയാണ് നാടിന് അഭിമാനമാകുന്ന ചോക്ലേറ്റ് പ്രിന്റര്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇഷ്ടമുള്ള രൂപത്തില്‍ ചോക്കലേറ്റും ഐസിങും സൃഷ്ടിക്കുന്ന ഈ ത്രീഡി പ്രിന്‍ററിന് ചോക്കോ ബോട്ട് എന്നാണ് പേര്. പല രൂപത്തിലും വലിപ്പത്തിലും ചോക്കലേറ്റ് തരുന്ന ഇതിന് സാധാരണ ത്രീഡി പ്രിന്‍ററിന്‍െറ രൂപവും അതേ ഡിസൈന്‍ സോഫ്റ്റ്വെയറുമാണ്. ഒരു പ്ളേറ്റ് ചോക്കലേറ്റ് പ്രിന്‍റ് ചെയ്യാന്‍ 40 മിനിട്ട് എടുക്കും.

ഈമാസം അവസാനം സംഗതി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍. അതേ സമയം ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പിസ നിര്‍മിക്കാനുള്ള ത്രീഡി പ്രിന്‍റര്‍ നിര്‍മിക്കാനുള്ള നടപടികളുമായി നാസ മുന്നേറുകയാണെന്നാണ് വാര്‍ത്തകള്‍. ചീസും പ്രോട്ടീനും മറ്റ് ഉപയോഗിച്ച് പിസയുണ്ടാക്കാനുള്ള ഈ യജ്ഞത്തിന്‍െറ അമരക്കാരന്‍ ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍ അഞ്ജന്‍ കോണ്‍ട്രാക്ടറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :