അഭിറാം മനോഹർ|
Last Modified വെള്ളി, 18 ജൂണ്‍ 2021 (20:50 IST)
2022ൽ ഐടി മേഖലയിൽ 30 ലക്ഷം പേർക്ക് ജോലി നഷ്ടമാവുമെന്ന് റിപ്പോർട്ട് തള്ളി ഐടി വ്യവസായ സംഘടനയായ നാസ്‌കോം.
2022ൽ 30 ലക്ഷം പേരെ പിരിച്ചുവിടുമെന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് നാസ്‌കോമിന്റെ പ്രതികരണം. ഐടി-ബിപിഎം മേഖലയിൽ ഇപ്പോളും നിയമനങ്ങൾ നടക്കുന്നുണ്ടെന്നും നാസ്‌കോം വ്യക്തമാക്കി.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്റെ വർദ്ധനവ് മൂലം 2022 ഓടെ ഇന്ത്യൻ ഐടി ഔട്ട്‌സോഴ്സിംഗ് കമ്പനികൾക്ക് ആഗോളതലത്തിൽ ജോലികളിൽ 30 ശതമാനം കുറവുണ്ടാകുമെന്നുള്ള റിപ്പോർട്ട് ബാങ്ക് ഓഫ് അമേരിക്ക (ബോഫ) സെക്യൂരിറ്റീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നായിരുന്നു വിലയിരുത്തൽ.
അതേസമയം സാങ്കേതികവിദ്യയുടെ വികാസവും ഓട്ടോമേഷനും ഐടി ജോലികളുടെ റോൾ,സ്വഭാവം എന്നിവ വർധിപ്പിക്കുമെന്നും ഇത് തൊഴിലവസരങ്ങൾ വർധിക്കുമെന്നുമാണ് നാസ്‌കോമിന്റെ വിലയിരുത്തൽ.