നമ്മൾ വില്യംസണിനെ വിട്ടു‌നൽകില്ല: താരലേലത്തെ പറ്റി പ്രതികരിച്ച് വാർണർ

അഭിറാം മനോഹർ| Last Modified ശനി, 14 നവം‌ബര്‍ 2020 (14:46 IST)
അടുത്ത സീസണിന് മുൻപായി ഐപിഎല്ലിൽ മെഗാ താരലേലം ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ലേലം നടക്കുകയാണെങ്കിൽ ന്യൂസിലൻഡ് നായകനായ കെയ്‌ൻ വില്യംസണിനെ ഹൈദരാബാദ് ഒഴിവാക്കിയേക്കുമെന്നും
റിപ്പോർട്ടുണ്ട്. ഇപ്പോളിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഹൈദരാബാദ് നായകനായ ഡേവിഡ് വാർണർ.

ഇൻസ്റ്റാഗ്രാമിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ പ്രതികരണം.ലേലത്തിൽ വില്യംസണിനെ നഷ്ടമാകുമോ എന്ന ചോദ്യത്തിന് നമുക്ക് അദ്ദേഹത്തെ നഷ്ടമാകില്ല എന്ന മറുപടിയാണ് താരം നൽകിയത്. നിലവിൽ ഹൈദരാബാദ് ടീമിൽ ആദ്യ പതിനൊന്നിൽ തന്നെ വില്യംസണിന് അവസരം ലഭിക്കാത്ത അവസ്ഥയുണ്ട്.

അതേസമയം ലോകക്രിക്കറ്റിലെ തന്നെ മികച്ച നായകന്മാരിൽ ഒരാളാണ് വില്യംസൺ. പുതിയ ടീമുകൾ ഐപിഎല്ലിൽ വരുമ്പോൾ അതിനാൽ തന്നെ വില്യംസണിനെ നായകനായി ടീമുകൾ എത്തിക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹൈദരാബാദിന്റെ എലിമിനേറ്റർ മത്സരത്തിലും രണ്ടാം ക്വാളിഫയർ മാച്ചിലും ടീമിന് വേണ്ടി പൊരുതിയത് വില്യംസണായിരുന്നു. അതിനാൽ തന്നെ ടീം വില്യംസണിനെ നിലനിർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :