അഭിറാം മനോഹർ|
Last Modified ബുധന്‍, 4 നവംബര്‍ 2020 (13:10 IST)
ഒരിക്കലും വിട്ടുകൊടുക്കാത്ത ടീമിന്റെ മനോഭാവമാണ് മുംബൈക്കെതിരെ അവിശ്വസനീയമായ വിജയം നൽകിയതെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെയാണ് വാർണറിന്റെ വാക്കുകൾ.
കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ വഴങ്ങിയ ഭീകരമായ തോൽവിക്ക് ശെഷം ഇപ്പോൾ സന്തോഷം തോന്നുന്നു. ബൗളർമാർക്കാണ് വിജയത്തിന്റെ കൂടുതൽ ക്രഡിറ്റ്. ബാറ്റിങ്ങിലും കാര്യങ്ങൾ ലളിതമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഓരോ മത്സരത്തിലും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന മനോഭാവത്തോടെയാണ് ഞങ്ങൾ ഇറങ്ങിയത്. ഈ പ്രകടനങ്ങൾ അടുത്ത കളികളിലും കൊണ്ടു വരാനായാൽ സന്തോഷം. 2016ലേത് പോലെ കിരീടം നേടാൻ എല്ലാ മാച്ചും ജയിക്കണം എന്ന നിലയിലാണ് ഞങ്ങൾ. കഴിഞ്ഞ കളികൾ നല്ല ഫലമാണ് നൽകിയത്. അതേ പോസിറ്റീവ് ഫീൽ നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും
വാർണർ പറഞ്ഞു.