അഭിറാം മനോഹർ|
Last Updated:
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (13:37 IST)
ഐപിഎല്ലിൽ മുഹമ്മദ് സിറാജിന്റെ ഗംഭീര ബൗളിങ് പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ബാംഗ്ലൂരിന്റെ മാത്രമല്ല മറ്റ് ടീമുകളുടെയും ആരാധകർ സിറാജിന്റെ പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ്. നാലോവറിൽ രണ്ട് മെയ്‌ഡനടക്കം വെറും എട്ട് റൺസ് വിട്ടുകൊടുത്ത് കൊണ്ടാണ് സിറാജ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്.
എന്നാൽ മത്സരത്തിൽ നിർണായകമായ രണ്ടാം ഓവർ സിറാജിന് നൽകാനുള്ള തീരുമാനം വളരെ വൈകിയെടുത്ത ഒന്നായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം നായകൻ വിരാട് കോലി. വാഷിങ്‌ടൺ സുന്ദറിന് പന്ത് നൽകാമെന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ അവസാനനിമിഷം തീരുമാനം മാറ്റുകയായിരുന്നു. ആ തീരുമാനം മാറ്റാൻ തോന്നിയ നിമിഷത്തിന് ഇപ്പോൾ നന്ദി പറയുകയാണെന്നും മത്സരശേഷം കോലി പറഞ്ഞു.