അഭിറാം മനോഹർ|
Last Modified വ്യാഴം, 6 മെയ് 2021 (20:12 IST)
ഐപിഎൽ റദ്ദാക്കിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയെത്തി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. പിന്തുണ നൽകിയ ആരാധകർക്ക് നന്ദി പറയുന്നതായി സഞ്ജു പറഞ്ഞു.
രാജസ്ഥാനെ പിന്തുണച്ച എല്ലാവർക്കും നന്ദി. കടുപ്പമേറിയ സീസണായിരുന്നു ഇത്തവണത്തേത്. തിരിച്ചടിയുണ്ടായപ്പോഴും ടീമിന് പിന്നിൽ ആരാധകർ അണിചേർന്നു. നമ്മുടെ ടീം ശക്തമായി തന്നെ തിരിച്ചുവരും സഞ്ജു പറഞ്ഞു.
ഐപിഎൽ പാതിവഴിയിൽ നിർത്തുമ്പോൾ ഏഴ് കളികളിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഏഴ് കളികളിൽ നിന്നും 277 റൺസുമായി ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതാണ് സഞ്ജു. ആദ്യ മത്സരത്തിന് പിന്നാലെ നിറം മങ്ങിയെങ്കിലും ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തി ടീമിന്റെ നെടുന്തൂണാവാൻ സഞ്ജുവിന് സാധിച്ചിരുന്നു.