ആ സമയത്ത് ഒന്നും നോക്കാതെ അടിക്കുകയെ വഴിയുണ്ടായിരുന്നുള്ളു. തോവാട്ടിയ അത് ഭംഗിയായി ചെയ്‌തു- സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (13:54 IST)
ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ അത്ഭുതകരമായ വിജയമാണ് രാജസ്ഥാൻ റോയൽസ് കൈക്കലാക്കിയത്. മലയാളി താരം സഞ്ജു സാംസൺ, നായകൻ സ്റ്റീവ് സ്മിത്ത്,രാഹുൽ എന്നിവരുടെ അർധസെഞ്ചുറികളാണ് രാജസ്ഥാന് റെക്കോഡ് വിജയം സമ്മാനിച്ചത്. ഇപ്പോഴിത മത്സരശേഷം രാഹുൽ തോവാട്ടിയയുടെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ വിജയശിൽപിയായ സഞ്ജു സാംസൺ.

നാലാമനായി രാഹുൽ തോവാട്ടിയയെ ഇറക്കാനുള്ളത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നുവെന്നാണ് സഞ്ജു പറയുന്നത്. ലെഗ്‌ സ്പിന്നറായ രാഹുൽ പരിശീലനസമയത്ത് മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഇതോടെയാണ് ടീമിൽ നാലാമനായി അദ്ദേഹം എത്തുന്നത്. അത് ധീരമായ തീരുമാനമായിരുന്നു. തുടക്കത്തിൽ പതറിയെങ്കിലും കിട്ടിയ അവസരത്തിനൊത്ത പ്രകടനമാണ് അദ്ദേഹം നടത്തിയത്. 220ന് മുകളിലുള്ള സ്കോർ പിന്തുടരുമ്പോൾ ഒന്നും നോക്കാതെ അടിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. തോവാട്ടിയ അത് കൃത്യമായി ചെയ്‌തു. ഒരു അന്താരാഷ്ട്ര ബൗളറുടെ ഓവറിൽ 30 റൺസെടുക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് തോവാട്ടിയ തെളിയിച്ചു സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :