ഇന്ദിരാനഗറിലെ ഗുണ്ടക്കൊപ്പം രാജസ്ഥാൻ പട, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (16:18 IST)
ഐപിഎല്ലിൽ ഇന്ന് നായകനാകുന്ന രാജസ്ഥാൻ റോയൽസ് വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലായിരിക്കുകയാണ്. ഇന്ദിരാനഗറിലെ ഗുണ്ടക്കൊപ്പം പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാൻ താരങ്ങളുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.

രാജസ്ഥാൻ റോയൽസ് ടീമാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാഹുൽ ദ്രാവിഡിന്റെ വൈറലായ പരസ്യചിത്രത്തിലെ ഗുണ്ടാ കഥാപാത്രത്തിനൊപ്പം ബാംഗ്ലൂർ നിരയെ നേരിടാനെത്തുന്ന രാജസ്ഥാൻ താരങ്ങളാണ് ചിത്രത്തിൽ.

അതേസമയം ഇന്ന് വാംഖഡെയിൽ ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂരിനാണ് വിജയസാധ്യത. മികച്ച ഫോമിലുള്ള മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാറ്റിങ് നിരയും ശക്തമായ ബൗളിങ് നിരയുമാണ് ബാംഗ്ലൂരിനുള്ളത്. അതേസമയം സഞ്ജു സാംസണിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയാണ് രാജസ്ഥാനെ വലയ്‌ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :