നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 24 ഏപ്രില്‍ 2021 (14:40 IST)
മുംബൈ ഇന്ത്യന്‍സിന്റെ കരീബിയന്‍ താരം കിറോണ്‍ പൊള്ളാര്‍ഡിനെതിരെ ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബാറ്റ് ചെയ്യുകയായിരുന്ന പൊള്ളാര്‍ഡിന്റെ ഒരു പ്രവൃത്തി ക്രിക്കറ്റ് ആരാധകര്‍ക്ക് ഇഷ്ടമായില്ല. ഇതേ തുടര്‍ന്നാണ് താരത്തിനെതിരെ വിമര്‍ശനം.
ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ആദ്യം ബാറ്റ് ചെയ്തത്. പഞ്ചാബിനായി അവസാന ഓവര്‍ എറിയാനെത്തിയത് മൊഹമ്മദ് ഷമിയാണ്. അവസാന ഓവറിന്റെ രണ്ടാം പന്ത് എറിയാന്‍ ഷമി നില്ക്കുമ്പോള് പൊള്ളാര്‍ഡ് ആണ് നോണ്‍ സ്ട്രൈക് എന്‍ഡില്‍ നില്‍ക്കുന്നത്. സ്ട്രൈക് ലഭിക്കാന്‍ വേണ്ടി ഷമി ബോള്‍ എറിയുന്നതിനു മുന്‍പേ പൊള്ളാര്‍ഡ് ക്രീസ് വിട്ടതാണ് വിവാദങ്ങള്‍ക്ക് കാരണം. ക്രുണാല്‍ പാണ്ഡ്യയായിരുന്നു ആ പന്ത് നേരിട്ടത്. ഇന്‍സൈഡ് എഡ്ജ് എടുത്ത ആ പന്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു സിംഗിള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍, പന്ത് എറിയുന്നതിനു മുന്‍പ് പൊള്ളാര്‍ഡ് ക്രീസ് വിട്ടത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരില്ലെന്നാണ് വിമര്‍ശനം.
ഇത്ര അനുഭവ സമ്പത്തുള്ള ഒരു താരം എന്ത് മാന്യതക്കേടാണ് ക്രിക്കറ്റിനോട് കാണിക്കുന്നതെന്ന് പലരും വിമര്‍ശിച്ചു. പൊള്ളാര്‍ഡിന്റെ ഈ പ്രവൃത്തിക്ക് റണ്‍സ് പെനാല്‍റ്റി അനുവദിക്കണമെന്ന് കമന്റേറ്ററായ മുരളി കാര്‍ത്തിക് അഭിപ്രായപ്പെട്ടു. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍ ഒന്‍പത് വിക്കറ്റിന് തോറ്റു.