ഒന്ന് സെറ്റാവാൻ ഒരൊറ്റ കളി മതി, പിന്നെ ഞങ്ങൾക്കൊരു തിരിഞ്ഞു‌നോക്കൽ ഉണ്ടാവില്ല: സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ഏപ്രില്‍ 2021 (17:05 IST)
പഞ്ചാബിനെതിരായ തോൽവിയിൽ ആശങ്കപ്പെടാനില്ലെന്ന് മുംബൈ ഇന്ത്യൻസ് താരം യാദവ്. ഒരു കളിയിലെ മാത്രം പ്രശ്‌നമാണ് ഇതെന്നും ടീം ശക്തമായി തന്നെ തിരികെ വരുമെന്നും താരം പറഞ്ഞു.

എല്ലാ കളികളിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ പഞ്ചാബിനെതിരെ അത് സാധിച്ചില്ല. കളിയിൽ അങ്ങനെയെല്ലാം സംഭവിക്കും. ടീം പക്ഷെ ശക്തമായി തന്നെ തിരിച്ചുവരും എനിക്ക് ഉറപ്പുണ്ട് സൂര്യകുമാർ പറഞ്ഞു.

ഇതുപോലത്തെ സാഹചര്യങ്ങൾ ഞങ്ങൾ ഇതിന് മുൻപും നേരിടുകയും ശക്തമായി തന്നെ തിരിച്ചുവരികയും ചെയ്‌തിട്ടുണ്ട്. ഒരു കളിയിൽ ക്ലിക്കായി കഴിഞ്ഞാൽ പിന്നെ തങ്ങൾക്ക് ടീം എന്ന നിലയിൽ ഒരു തിരിഞ്ഞുനോട്ടം ഉണ്ടാവില്ലെന്നും മുംബൈ ബാറ്റ്സ്മാൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :