കൊൽക്കത്തയുടെ തോൽവിയിൽ സന്തോഷിച്ച് രാജസ്ഥാനും പഞ്ചാബും, മാറുന്ന പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (14:16 IST)
ആർസിബിക്കെതിരെ കൊൽക്കത്ത എട്ട് വിക്കറ്റിന് പരാജയപ്പെട്ടത് രാജസ്ഥാൻ റോയൽസ്, കിങ്‌സ് ഇലവൻ പഞ്ചാബ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിക്കുന്നു. ബാംഗ്ലൂരിനെതിരെ കൊൽക്കത്ത ജയിച്ചിരുന്നുവെങ്കിൽ കൊൽക്കത്തക്ക് അവരുടെ നാലാം സ്ഥാനം കുറച്ചുകൂടെ ഭദ്രമാക്കാമായിരുന്നു എന്നാൽ തോൽവിയോടെ 10 കളികളിൽ 5 ജയവും 5 തോൽവിയുമായി കൊൽക്കത്ത നാലാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാൽ രാജസ്ഥാനും 10 പോയിന്റാവും.

കൊൽക്കത്തയുടെ തോൽവിയോടെ പഞ്ചാബ്, രാജസ്ഥാൻ ടീമുകളുടെ സാധ്യതയാണ് തുറന്നിരിക്കുന്നത്. നിലവിൽ 10 കളികളിൽ നാല് ജയവും ആറ് തോൽവിയുമായി ആറാമതാണ് രാജസ്ഥാൻ.മുംബൈ,പഞ്ചാബ്,ഹൈദരാബാദ്,കൊൽക്കത്ത ടീമുകളുമായാണ് ഇനി രാജസ്ഥാന്റെ മത്സരങ്ങൾ. അതേസമയം 10 കളികളിൽ നിന്ന് 8 പോയിന്റ് തന്നെയാണ് പഞ്ചാബിനും ഉള്ളത്. ഇനി വരുന്ന നാലുകളികളിലും ജയിക്കുകയാണെങ്കിൽ 16 പോയിന്റ് പഞ്ചാബിന് നേടാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :