'ഇഴഞ്ഞ്' ധോണി; ക്യാപ്റ്റന്റെ മെല്ലെപ്പോക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനും തലവേദന

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 20 ഏപ്രില്‍ 2021 (10:16 IST)

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത സീസണില്‍ ചെന്നൈയെ നയിക്കാന്‍ ധോണി ഉണ്ടാകില്ലെന്നാണ് സൂചന. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസിക്ക് ഒരു കിരീടം കൂടി വാങ്ങികൊടുത്ത് കളം വിടാനാകും ധോണി ഇത്തവണ ആഗ്രഹിക്കുന്നത്. ഈ സീസണില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

2020 ലെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിവതും പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, നായകന്‍ എം.എസ്.ധോണി ബാറ്റിങ്ങില്‍ താളം കണ്ടെത്താത്തത് ടീമിന് വലിയ തലവേദനയാകുന്നു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണി 18 റണ്‍സെടുത്താണ് പുറത്തായത്. ഇതിനായി നേരിട്ടത് 17 പന്തുകള്‍ ! ബൗണ്ടറികളുടെ കണക്കില്‍ രണ്ട് ഫോര്‍ മാത്രം ! ഭേദപ്പെട്ട ടീം ടോട്ടലില്‍ നില്‍ക്കുമ്പോഴാണ് ധോണിയുടെ ഈ മെല്ലപ്പോക്ക്. രാജസ്ഥാനെതിരായ ഇന്നിങ്‌സിലെ ആദ്യ ആറ് പന്തിലും ധോണി റണ്‍സൊന്നും എടുത്തില്ല എന്നതും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. 105.88 മാത്രമായിരുന്നു ധോണിയുടെ സ്‌ട്രൈക് റേറ്റ്.

2020 ലും ധോണിയുടെ പ്രകടനം വിമര്‍ശിക്കപ്പെട്ടിരുന്നു. അവസാന ഓവറുകളില്‍ ധോണിക്ക് റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തത് ടീമിന് തലവേദനയാകുന്നു എന്നാണ് കഴിഞ്ഞ സീസണില്‍ ഉയര്‍ന്ന വിമര്‍ശനം.

കഴിഞ്ഞ സീസണില്‍ 116.27 സ്‌ട്രൈക് റേറ്റില്‍ വെറും 200 റണ്‍സ് മാത്രമാണ് 12 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ധോണി നേടിയത്. ധോണിയുടെ അവസാന പത്ത് മത്സരങ്ങള്‍ വിശകലനം ചെയ്താല്‍ കാണുന്നത് മോശം കണക്കുകളാണ്. അവസാന പത്ത് ഐപിഎല്‍ മത്സരങ്ങളില്‍ ധോണി 30 കടന്നത് ഒരിക്കല്‍ മാത്രം. ഇതില്‍ മൂന്ന് തവണ സംപ്യൂജ്യനായി മടങ്ങേണ്ടിവന്നു. ഏഴ് തവണയും 20 ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ധോണിക്ക് സാധിച്ചില്ല. മാത്രമല്ല ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ധോണി നേരിടുന്ന ബോളുകളുടെ എണ്ണം ടീമിനെ പ്രതിസന്ധിയാക്കുന്നു. ധോണിക്ക് ശേഷം വരുന്ന ബാറ്റ്‌സ്മാന്‍മാര്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താകുന്ന അവസ്ഥയാണുണ്ടാകുന്നത്.

തിങ്കളാഴ്ച രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ധോണി ബാറ്റ് ചെയ്ത 13.5 ഓവര്‍ മുതല്‍ 17.1 ഓവര്‍ വരെ 20 പന്തില്‍ ചെന്നൈ ടീം നേടിയത് 22 റണ്‍സ് മാത്രമാണ്. ടീമിന്റെ റണ്‍റേറ്റ് തന്നെ കുറയുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്.

ധോണി ഏഴാമത് ബാറ്റ് ചെയ്യാന്‍ എത്തുന്നത് മാറ്റണമെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന ആവശ്യം. നാലാമതോ അഞ്ചാമതോ ആയി ധോണി ഇറങ്ങിയാല്‍ ഇത്രയും സമ്മര്‍ദം ടീമിനുണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. ശേഷിക്കുന്ന കളികളില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ധോണിക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തില്‍ ഐസിസി നല്‍കിയതിന്റെ ...

ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തില്‍ ഐസിസി നല്‍കിയതിന്റെ മൂന്നിരട്ടിയുമായി ബിസിസിഐ, ടീമിന് ലഭിക്കുക 58 കോടി
20 കോടി രൂപയോളമാണ് ഐസിസി കളിക്കാര്‍ക്ക് സമ്മാനത്തുകയായി നല്‍കിയിരുന്നത്. കിരീടത്തിനായുള്ള ...

Corbin Bosch : എനിക്കെന്റെ ഭാവി നോക്കണ്ടെ, എന്തുകൊണ്ട് പാക് ...

Corbin Bosch : എനിക്കെന്റെ ഭാവി നോക്കണ്ടെ, എന്തുകൊണ്ട് പാക് ലീഗ് ഉപേക്ഷിച്ച് പോയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് കോര്‍ബിന്‍ ബോഷ്
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും താരങ്ങള്‍ പിന്മാറുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ...

ചാഹൽ- ധനശ്രീ വിവാഹമോചനക്കേസ് വേഗത്തിലാക്കാൻ ഹൈക്കോടതി ...

ചാഹൽ- ധനശ്രീ വിവാഹമോചനക്കേസ് വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം, ജീവനാംശമായി നൽകുന്നത് 60 കോടിയല്ല 4.75 കോടി
പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് ചാഹല്‍. നേരത്തെ വിവാഹമോചനത്തിനായുള്ള ആറ് മാസക്കാലയളവ് ...

Sanju Samson: ആദ്യ മൂന്ന് കളികളില്‍ സഞ്ജു നയിക്കില്ല; ...

Sanju Samson: ആദ്യ മൂന്ന് കളികളില്‍ സഞ്ജു നയിക്കില്ല; ക്യാപ്റ്റന്‍സി പരാഗിന്
പരുക്ക് വിരലില്‍ ആയതിനാല്‍ സഞ്ജുവിന് കീപ്പ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനും ബുദ്ധിമുട്ടുണ്ട്

Gujarat Titans: രാജസ്ഥാനില്‍ നിന്നുവന്ന ബട്‌ലര്‍ ...

Gujarat Titans: രാജസ്ഥാനില്‍ നിന്നുവന്ന ബട്‌ലര്‍ ഓപ്പണിങ്ങില്‍, ബംഗ്ലൂര്‍ വിട്ട സിറാജ് ബൗളിങ് കുന്തമുന; ഗുജറാത്ത് വീണ്ടും കപ്പ് തൂക്കുമോ?
വാഷിങ്ടണ്‍ സുന്ദര്‍ ആയിരിക്കും പ്രധാന ഓള്‍റൗണ്ടര്‍