പാക് കളിക്കാര്‍ക്ക് വിലയില്ല: യൂനിസ്

കറാച്ചി| WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (17:57 IST)
ഇത്തവണ പാകിസ്ഥാന്‍ ഐപി‌എല്‍ അങ്കത്തിനിറങ്ങുന്നില്ല എങ്കിലും പാക് നായകന്‍ യൂനിസ് ഖാന് തന്‍റെ കുട്ടികള്‍ക്ക് നല്ല വില ലഭിക്കാത്തതില്‍ പരാതിയുണ്ട്. പാകിസ്ഥാന്‍ കളിക്കാരെ ഐപി‌എല്‍ അവഗണിക്കുന്നുവെന്ന് യൂനിസ് ആരോപിക്കുന്നു. ഐപി‌എല്ലില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സ്വപ്ന സമാനമായ വില ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പാക് നായകന്‍.

ഇംഗ്ലണ്ട് താ‍രങ്ങളായ പീറ്റേഴ്സനും ഫ്ലിന്‍റോഫിനും ഐപി‌എല്ലില്‍ കളിക്കാന്‍ 1.55 ദശലക്ഷം ഡോളര്‍ വീതം ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് യൂനിസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ച പാകിസ്ഥാന്‍ ബൌളര്‍ സൊഹൈല്‍ തന്‍‌വീറിന് ഏകദേശം 100,000 ഡോളറിനടുത്തുമാത്രമാണ് വിലയിട്ടത്.

ആദ്യ ഐപി‌എല്ലില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വച്ച മിസ്ബ ഉള്‍-ഹഖിനെ പോലെയുള്ളവര്‍ക്ക് ഒരിക്കലും മികച്ച വില ലഭിക്കുന്നില്ല. എന്നാല്‍, കഴിഞ്ഞ ഐപി‌എല്ലില്‍ പങ്കെടുക്കാതിരുന്ന ഇംഗ്ലണ്ടിന് ഇത്തവണ മിച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ആറാഴ്ച നീളുന്ന കളികളില്‍ ആദ്യ ആഴ്ചകളില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ എങ്കിലും നല്ലവില കിട്ടിയതിനു കാരണം ട്വന്‍റി 20 മത്സരം ബ്രിട്ടണില്‍ ഉത്ഭവിച്ചതുകൊണ്ടായിരിക്കാമെന്നും യൂനിസ് പറയുന്നു.

പക്ഷേ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന വില താരതമ്യം ചെയ്താലും പാകിസ്ഥാന്‍ ഒരുപാട് പിന്നിലാണെന്ന് യൂനിസ് ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :