രേണുക വേണു|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (08:27 IST)
Delhi Capitals vs Mumbai Indians
Womens Premier League 2025 Final, DC vs MI: വനിത പ്രീമിയര്‍ ലീഗ് കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു മുംബൈ ഇന്ത്യന്‍സ് എതിരാളികള്‍. മാര്‍ച്ച് 15 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30 നു മത്സരം ആരംഭിക്കും. മുംബൈ ആണ് ഫൈനലിനു ആതിഥേയത്വം വഹിക്കുക.
എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിനു തോല്‍പ്പിച്ചാണ് മുംബൈ ഫൈനലിനു യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 166 നു ഗുജറാത്ത് ഓള്‍ഔട്ടായി. മുംബൈയ്ക്കായി 50 പന്തില്‍ 77 റണ്‍സെടുക്കുകയും 3.2 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹെയ്‌ലി മാത്യൂസ് ആണ് കളിയിലെ താരം.
സ്‌പോര്‍ട്‌സ് 18, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ജിയോ ഹോട്ട്സ്റ്റാര്‍ എന്നിവിടങ്ങളില്‍ മത്സരം തത്സമയം കാണാം.