Explainer: Why Rajasthan Royals Wear Pink Jersey - രാജസ്ഥാന്‍ റോയല്‍സ് പിങ്ക് ജേഴ്‌സി ധരിക്കാന്‍ കാരണം?

#PinkPromise എന്ന ഹാഷ് ടാഗിലാണ് രാജസ്ഥാന്‍ റോയല്‍സ് പിങ്ക് ജേഴ്‌സിക്ക് പ്രചാരം നല്‍കുന്നത്

Rajasthan Royals, Pink Jersey, RR vs RCB, Why Rajasthan Royals wear Pink Jersey
രേണുക വേണു| Last Modified ശനി, 6 ഏപ്രില്‍ 2024 (19:57 IST)
- Pink Jersey

Rajasthan Royals: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹോം മത്സരത്തിനു ഇറങ്ങിയിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പിങ്ക് ജേഴ്‌സിയാണ് ഇന്ന് ധരിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ ഓള്‍-പിങ്ക് ജേഴ്‌സി രാജസ്ഥാന്റെ എല്ലാ താരങ്ങള്‍ക്കും വളരെ നന്നായി ചേരുന്നുണ്ട്. സാധാരണ ജേഴ്‌സിയില്‍ നിന്ന് വ്യത്യസ്തമായി പിങ്ക് ജേഴ്‌സി ധരിച്ചു രാജസ്ഥാന്‍ കളിക്കുന്നത് മാതൃകാപരമായ ഒരു കാര്യത്തിനു വേണ്ടിയാണ്.

#PinkPromise എന്ന ഹാഷ് ടാഗിലാണ് രാജസ്ഥാന്‍ റോയല്‍സ് പിങ്ക് ജേഴ്‌സിക്ക് പ്രചാരം നല്‍കുന്നത്. രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിലെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പിങ്ക് ജേഴ്‌സി പ്രചരണം. രാജസ്ഥാനിലെ വനിതകള്‍ക്കാണ് ഈ ജേഴ്‌സി റോയല്‍സ് സമര്‍പ്പിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ഗ്രാമങ്ങളെ വികസനത്തിലേക്ക് കൈപിടിച്ചുനടത്തിയ സ്ത്രീ ജീവിതങ്ങള്‍ക്കുള്ള ആദരവും അവരുടെ പോരാട്ടത്തിനുള്ള പ്രോത്സാഹനവുമാണ് ഈ ജേഴ്‌സി കൊണ്ട് ഉദ്ദേശിക്കുന്നത്.

'സ്ത്രീകള്‍ ഉള്ളയിടത്ത് ഇന്ത്യയുണ്ട്' എന്നതാണ് രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടു വയ്ക്കുന്ന ആപ്തവാക്യം. പിങ്ക് ജേഴ്സിയിലുള്ള മഞ്ഞനിറം സൂര്യനെയും സോളാര്‍ ഊര്‍ജത്തെയും പ്രതിനിധാനം ചെയ്യുന്നു. 2019 ല്‍ സ്ഥാപിതമായ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ പദ്ധതി. വെള്ളവും വൈദ്യുതിയും താമസ സൗകര്യങ്ങളും മാനസികാരോഗ്യവും ഉറപ്പാക്കി രാജസ്ഥാനിലെ സ്ത്രീകളെ ശക്തിപ്പെടുത്തുകയാണ് റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷന്റെ ലക്ഷ്യം.

പിങ്ക് ജേഴ്‌സി മത്സരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ മത്സരത്തില്‍ ഇരു ടീമുകളിലേയും താരങ്ങള്‍ പറത്തുന്ന ഓരോ സിക്‌സിനും ആറ് വീടുകളില്‍ വീതം സോളാര്‍ സംവിധാനം രാജസ്ഥാന്‍ റോയല്‍സ് ഉറപ്പ് നല്‍കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :