എന്തുകൊണ്ട് ഡികോക്ക് ബെഞ്ചിൽ, കാരണം വിശദമാക്കി കെ എൽ രാഹുൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (19:42 IST)
അന്താരാഷ്ട്ര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നും താരമാണ് ദക്ഷിണാഫ്രിക്കൻ ഓപ്പണിംഗ് താരമായ ക്വിൻ്റൺ ഡികോക്ക്. കഴിഞ്ഞ സീസണിൽ ലഖ്നൗവിനായി മികച്ച പ്രകടനം നടത്തിയ താരമാണെങ്കിലും ഇതുവരെയും ഡികോക്കിന് ഈ സീസണിൽ ലഖ്നൗ അവസരം നൽകിയിട്ടില്ല. പവർ പ്ലേയിൽ അടിച്ചുതകർക്കാൻ കഴിവുള്ള ഡികോക്കിനെ പോലെ ഒരു താരത്തെ എന്തുകൊണ്ടാണ് കളിപ്പിക്കാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലഖ്നൗ നായകനായ കെ എൽ രാഹുൽ.

നിലവിലെ ടീമിൻ്റെ വിജയകരമായ കൂട്ടുക്കെട്ട് പൊളിക്കേണ്ട എന്നതിനാണ് ഡികോക്ക് ബെഞ്ചിലിരിക്കുന്നതെന്ന വിചിത്രവാദമാണ് രാഹുൽ മുനോട്ട് വെയ്ക്കുന്നത്. പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ ലഖ്നൗ വിഷമിക്കുമ്പോഴാണ് പവർപ്ലേയിൽ മികച്ച റെക്കോർഡ് ഉള്ള താരത്തെ ടീം മാറ്റി നിർത്തുന്നത്. നിലവിൽ ഇടത്‌- വലത് കൂട്ടുകെട്ട് മികച്ചതാണെന്നും അത് തകർക്കേണ്ടതില്ലെന്നും ലഖ്നൗ പറയുന്നു.

അതേസമയം സമീപകാലത്തായി ദക്ഷിണാഫ്രിക്കയ്ക്കായി മിന്നും ഫോമിലാണ് ഡികോക്ക്. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ സെഞ്ചുറിയടക്കം ഒട്ടേറെ റൺസ് നേടിയ ഡികോക്ക് ഇന്ത്യൻ പിച്ചുകളിൽ പരിചയസമ്പന്നനായ താരമാണ്. കൂടാതെ പേസിനെയും സ്പിന്നിനെയും മികച്ച രീതിയിൽ കളിക്കാൻ താരത്തിനാകും. ഇത് പോലൊരു താരത്തെ മാറ്റിനിർത്തുന്നത് മണ്ടത്തരമാണെന്നാണ്
ആരാധകരും അഭിപ്രായപ്പെടുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :