'മോശം മോശം വളരെ മോശം'; കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു സിക്‌സ് പോലും അടിക്കാതെ കോലിപ്പട

രേണുക വേണു| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (08:17 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നാണംകെട്ട തോല്‍വി. ഒന്‍പത് വിക്കറ്റിനാണ് കൊല്‍ക്കത്ത കോലിപ്പടയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം വെറും പത്ത് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു.

19 ഓവര്‍ ബാറ്റ് ചെയ്തിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു സിക്‌സ് പോലും നേടാന്‍ സാധിക്കാത്തത് കൂടുതല്‍ നാണക്കേടായി. ബാംഗ്ലൂര്‍ നിരയിലെ ഒരാള്‍ പോലും സിക്‌സ് നേടിയില്ല. ബാംഗ്ലൂരിന്റെ ഇന്നിങ്‌സില്‍ ആകെ പിറന്നത് എട്ട് ഫോറുകള്‍ മാത്രം. ദേവ്ദത്ത് പടിക്കല്‍ മൂന്ന് ഫോറും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് ഫോറും വിരാട് കോലി, ശ്രികര്‍ ഭരത്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ ഫോറും നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :