രേണുക വേണു|
Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (08:19 IST)
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ച പാറ്റ് കമ്മിന്‍സിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍. പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യുന്നതു കണ്ട് തനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ശ്രേയസ് പറഞ്ഞു. ' അതിഗംഭീരം ! കമ്മിന്‍സ് ബാറ്റ് ചെയ്ത രീതി കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. കാരണം, ഇന്നലെ നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ കമ്മിന്‍സ് എപ്പോഴും ബൗള്‍ഡ് ആകുകയായിരുന്നു. നെറ്റ്‌സില്‍ കമ്മിന്‍സിനൊപ്പം ഞാനും ഉണ്ടായിരുന്നു,' ശ്രേയസ് പറഞ്ഞു. 15 പന്തില്‍ പുറത്താകാതെ 56 റണ്‍സാണ് കമ്മിന്‍സ് നേടിയത്.