Shivam Dube: ഇന്ത്യൻ ടീമിലെത്തി, പിന്നാലെ 2 ഗോൾഡൻ ഡക്കുമായി ശിവം ദുബെ

Shivam Dube IPL
Shivam Dube IPL
അഭിറാം മനോഹർ| Last Modified ഞായര്‍, 5 മെയ് 2024 (18:59 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയുടെ 15 അംഗ ടീമിലെ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു. ടീം പ്രഖ്യാപനത്തിന് മുന്‍പ് വരെ ഐപിഎല്ലില്‍ അടിച്ചുതകര്‍ത്തിരുന്ന ശിവം ദുബെ ടീം പ്രഖ്യാപനം കഴിഞ്ഞുള്ള 2 മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിലാണ് പുറത്തായത്.

രണ്ട് തവണയും പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ദുബെ ഗോള്‍ഡന്‍ ഡക്കിന് പുറത്തായത്. കഴിഞ്ഞ മത്സരത്തില്‍ ഹര്‍പ്രീത് ബ്രാറിന് മുന്നിലും ഇന്ന് നടന്ന മത്സരത്തില്‍ രാഹുല്‍ ചഹറിനുമാണ് താരം വിക്കറ്റ് സമ്മാനിച്ചത്. ഐപിഎല്ലിലെ ആദ്യ 9 കളികളില്‍ നിന്നും 43.75 ശരാശരിയില്‍ 350 റണ്‍സടിച്ച് ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയതിന് ശേഷമാണ് ദുബെ നിരാശപ്പെടുത്തുന്നത്. നേരത്തെ ലോകകപ്പ് ടീമില്‍ ഇടം നേടിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും പൂജ്യത്തിന് പുറത്തായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :