ആര്‍സിബിക്കെതിരെ സെഞ്ചുറി, ഗില്ലിന്റെ സഹോദരിയെ വെറുതെ വിടാതെ വെട്ടുകിളികള്‍, പോസ്റ്റിന് താഴെ അശ്ലീല കമന്റുകള്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മെയ് 2023 (14:48 IST)
ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തല്ലിതകര്‍ത്ത സെഞ്ചുറിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ സഹോദരി ഷഹനീല്‍ ഗില്ലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സൈബര്‍ ആക്രമണവുമായി ആര്‍സിബി ആരാധകര്‍. മത്സരത്തില്‍ ഗുജറാത്ത് വിജയിച്ചതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗില്ലിന്റെ സഹോദരിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴിലും വെട്ടുകിളികൂട്ടം ആക്രമണവുമായി എത്തിയത്.

ആര്‍സിബിയുമായുള്ള വിജയത്തിന് പിന്നാലെ മത്സരത്തിന്റെ ചിത്രങ്ങള്‍ ഷഹനീല്‍ ഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കമന്റുകളായാണ് ഗില്ലിനും സഹോദരിക്കുമെതിരെ അധിക്ഷേപങ്ങള്‍ നിറഞ്ഞത്. അതേ സമയം അശ്ലീല കമന്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരും കുറവല്ല. ഒരു മത്സരമെന്നാല്‍ ജയവും തോല്‍വിയും പതിവാണെന്നും ആര്‍സിബി ആരാധകര്‍ മര്യാദ കാണിക്കണമെന്നും വിമര്‍ശകര്‍ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :