100 ശതമാനം ടീം മാൻ, യുവതാരത്തിനായി സഞ്ജു കീപ്പിംഗ് ഉപേക്ഷിക്കുന്നോ?

Sanju Samson,RR,IPL
Sanju Samson,RR,IPL
അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (19:28 IST)
ഐപിഎല്ലിലും ദേശീയ ടീമിനായും മികച്ച പ്രകടനങ്ങള്‍ സഞ്ജു സാംസണ്‍ കാഴ്ചവെയ്ക്കുമ്പോള്‍ സഹതാരങ്ങളെല്ലാം സഞ്ജുവിനെ വിശേഷിപ്പിക്കുന്നത് ടീം മാന്‍ എന്നാണ്. ടീമിനായി വ്യക്തിഗതമായ നേട്ടങ്ങള്‍ പോലും കാര്യമാക്കാതെയാണ് സഞ്ജു എല്ലായ്‌പ്പോഴും കളിക്കാറുള്ളത്. ഇപ്പോഴിതാ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ യുവതാരത്തിനാായി തന്റെ കീപ്പിംഗ് ചുമതല കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.


ഇന്ത്യയുടെ രണ്ടാം നിര ടെസ്റ്റ് വിക്കറ്റ് കീപ്പറായി ഉയര്‍ന്നുവന്നിരിക്കുന്ന യുവതാരം ധ്രുവ് ജുറല്‍ ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറാകാനുള്ള തന്റെ ആഗ്രഹം പറഞ്ഞതായി സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. എ ബി ഡിവില്ലിയേഴ്‌സുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ജുറലിനും വേണ്ടത്ര പരിശീലനം ആവശ്യ്യമാണെന്ന് സഞ്ജു പറയുന്നു. ഗ്ലൈസ് പങ്കിടാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഫീല്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ ക്യാപ്റ്റന്‍സി ചെയ്തിട്ടില്ല. അതൊരു വെല്ലുവിളിയാണ്.ഞാനത് ജുറലിനോടും പറഞ്ഞു. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ കുറച്ച് മത്സരങ്ങളില്‍ കീപ്പിംഗ് ചെയ്തു നോക്കു. നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കാം.

പക്ഷേ എപ്പോഴും ടീമിന്റെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. സഞ്ജു പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയില്‍ ടെസ്റ്റില്‍ മികവ് തെളിയിച്ച ധ്രുവ് ജുറല്‍ റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതോടെയാണ് ടീമില്‍ നിന്നും പുറത്തായത്. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ പന്തും ജുറലും ഒരുമിച്ച് കളിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജുറല്‍ ടീമിന് പുറത്തായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :