സഞ്ജു ബാറ്റ് ചെയ്തത് കടുത്ത പുറംവേദനയെ അവഗണിച്ച്; അര്‍ധ സെഞ്ചുറിയും നേടി !

രേണുക വേണു| Last Modified ചൊവ്വ, 3 മെയ് 2022 (16:35 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തത് കടുത്ത പുറംവേദന സഹിച്ച്. മത്സരത്തില്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റിനു തോറ്റെങ്കിലും സഞ്ജുവിന്റെ ആത്മാര്‍ഥതയ്ക്ക് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. രണ്ട് ദിവസമായി സഞ്ജുവിന് കടുത്ത പുറംവേദനയുണ്ട്. ടീം ഫിസിയോ സഞ്ജുവിന് ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്. അതിനിടയിലാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റ് ചെയ്യാനെത്തി സഞ്ജു അര്‍ധ സെഞ്ചുറി നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :