Rohit- Hardik: നിന്റെ കെട്ടിപ്പിടുത്തവും നാടകവുമൊക്കെ മതി മോനെ, ആകാശ് അംബാനിയുടെ മുന്നില്‍ വെച്ച് ഹാര്‍ദ്ദിക്കിനെ ചീത്ത വിളിച്ച് രോഹിത്

Rohit sharma and Hardik
അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (13:11 IST)
and Hardik
ഐപിഎല്ലിന്റെ പുതിയ സീസണ്‍ പതിവ് പോലെ തോല്‍വി കൊണ്ട് തുടങ്ങിയിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. കളിയുടെ സിംഹഭാഗവും ആധിപത്യം പുലര്‍ത്താനായിട്ടും വിജയം കൈവിട്ടതില്‍ മുംബൈ ആരാധകര്‍ നിരാശരാണ്. അതിനിടെ നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങളോടും വലിയ എതിര്‍പ്പാണ് ആരാധകര്‍ക്കുള്ളത്.

രോഹിത്തിന് പകരം ഹാര്‍ദ്ദിക് നായകനായ മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്നത്. മത്സരത്തിന്റെ ആദ്യ ഓവറുകള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് നല്‍കാതിരുന്നതും ഹാര്‍ദ്ദിക് ബാറ്റിംഗ് ഓര്‍ഡറില്‍ അവസാനം മാത്രം ക്രീസിലെത്തിയതും ആരാധകരെ ചൊടുപ്പിച്ചിട്ടുണ്ട്. തോല്‍വിക്ക് പിന്നാലെ ആരാധകര്‍ ഹാര്‍ദ്ദിക്കിനോട് രോഷം പൂണ്ട് നില്‍ക്കുന്നതിനിടെ മത്സരശേഷം ഹാര്‍ദ്ദിക്കും രോഹിത്തും തമ്മിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മത്സരശേഷം രോഹിത്തിനെ പിന്നില്‍ നിന്നും കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീം ഉടമയായ ആകാശ് അംബാനിയുടെ മുന്നില്‍ വെച്ച് യാതൊരു മടിയും കൂടാതെ ശകാരിക്കുന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹാര്‍ദ്ദിക്കിനെ ശകാരിക്കുന്നതിനിടയില്‍ ആകാശ് അംബാനി ഇരുവരെയും നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മത്സരത്തില്‍ റിസള്‍ട്ടില്‍ രോഹിത്തിന് അതൃപ്തിയുള്ളതാണ് വീഡിയോ പുറത്തുവന്നതോടെ ആരാധകരും പറയുന്നത്.

നേരത്തെ രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കിയ മുംബൈ തീരുമാനത്തില്‍ ആരാധകര്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. ഗുജറാത്തിനെതിരായ മത്സരത്തിനിടെ പലപ്പോഴും രോഹിത്തിന് അര്‍ഹമായ ബഹുമാനം ഹാര്‍ദ്ദിക് നല്‍കിയില്ലെന്നും ആരാധകര്‍ക്കിടയില്‍ സംസാരമുണ്ട്. ഇതിനിടെയാണ് മത്സരശേഷം കെട്ടിപ്പിടിക്കാന്‍ ചെന്ന ഹാര്‍ദ്ദിക്കിനെ ആട്ടിയോടിക്കുന്ന രോഹിത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :