അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 മെയ് 2023 (19:45 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോമിലാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഓപ്പണിംഗിൽ പൂർണ്ണമായും പരാജയപ്പെട്ട രോഹിത് 10 ഇന്നിങ്ങ്സുകളിൽ നിന്നും 18.39 ശരാശരിയിൽ 184 റൺസ് മാത്രമാണ് ഈ സീസണിൽ നേടിയത്. 126.8 എന്ന മോശം സ്ട്രൈക്ക്റേറ്റിലാണ് താരത്തിൻ്റെ പ്രകടനം. സീസണിൽ ഒന്നിലേറെ തവണ താരം പൂജ്യത്തിന് മടങ്ങുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ രോഹിത്തിൻ്റെ മോശം പ്രകടനത്തിന് പിന്നിൽ ബാറ്റിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ അല്ലെന്നും മാനസികമായ പിരിമുറുക്കമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ വിരേന്ദർ സെവാഗ്. ബൗളർമാർക്കെതിരെയല്ല രോഹിത് പൊരുതുന്നത്. തന്നോട് തന്നെയാണ്. പല ചിന്തകളും രോഹിത്തിൻ്റെ അലട്ടുന്നുണ്ട്. പല ആശയക്കുഴപ്പങ്ങളുമുണ്ട്. ദിവസങ്ങൾ മുന്നോട്ട് പോകുന്നതോടെ ഇപ്പോഴത്തെ പരാതികളെല്ലാം നീക്കാൻ രോഹിത്തിനാകും.സെവാഗ് പറഞ്ഞു.