രേണുക വേണു|
Last Modified ശനി, 6 ഡിസംബര്‍ 2025 (08:46 IST)
Rajasthan Royals: സഞ്ജു സാംസണ് ടീം മാറിയതോടെ രാജസ്ഥാന് റോയല്‍സ് നായകസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് യുവതാരം റിയാന്‍ പരാഗ്. മുന്‍ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ താന്‍ ടീമിനെ നയിച്ചിട്ടുണ്ടെന്ന് പരാഗ് പറഞ്ഞു. 24 കാരനായ പരാഗിനെ ക്യാപ്റ്റനാക്കാനാണ് രാജസ്ഥാന് മാനേജ്മെന്റും ആലോചിക്കുന്നതെന്നാണ് വിവരം.
' കഴിഞ്ഞ സീസണില്‍ ഞാന്‍ ടീമിനെ ഏഴ്-എട്ട് മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. മത്സരശേഷം കളിയിലെ തീരുമാനങ്ങളെ വിലയിരുത്തുമ്പോള്‍ ഞാനെടുത്ത 80-85 ശതമാനം തീരുമാനങ്ങളും ശരിയായിരുന്നു. എന്തായാലും താരലേലത്തിനു ശേഷമായിരിക്കും പുതിയ നായകനെ മാനേജ്മെന്റ് തീരുമാനിക്കുക. അതിനെ കുറിച്ച് ഇപ്പോഴേ ആലോചിച്ചാല്‍ എന്റെ മാനസികാരോഗ്യം മോശമാകും. ക്യാപ്റ്റന്‍സിക്കു ചേരുന്ന വ്യക്തിയാണ് ഞാനെന്ന് ടീം മാനേജ്മെന്റിനു തോന്നിയാല്‍ ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും,' പരാഗ് പറഞ്ഞു.
ടീം മാനേജ്മെന്റുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് പരാഗ് തന്നെയാണ് ക്യാപ്റ്റന്‍സി ഓപ്ഷന്.