അഭിറാം മനോഹർ|
Last Modified വ്യാഴം, 29 മെയ് 2025 (20:12 IST)
ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് കിംഗ്‌സിന് മോശം തുടക്കം. ബാറ്റിങ്ങിനിറങ്ങി രണ്ടാമത്തെ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടപ്പെട്ട പഞ്ചാബിന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4 വിക്കറ്റുകളാണ് നഷ്ടമായത്. 6 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന നിലയിലായിരുന്നു പഞ്ചാബ് കിംഗ്‌സ്.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ യാഷ് ദയാലാണ് പ്രിയാന്‍ഷ് ആര്യയെ മടക്കി ആദ്യ പ്രഹരം പഞ്ചാബിന് നല്‍കിയത്. പിന്നാലെ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി മറ്റൊരു ഓപ്പണറായ പ്രഭ് സിമ്രാനും മടങ്ങി.കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ജോഷ് ഇംഗ്ലീഷ്,നായകന്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ജോഷ് ഹേസല്‍വുഡാണ് മടക്കിയത്. പവര്‍ പ്ലേയ്ക്ക് പിന്നാലെ യാഷ് ദയാല്‍ നേഹാല്‍ വധേരയെ കൂടി പുറത്താക്കിയപ്പോള്‍ 52 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ് പഞ്ചാബ്