Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

മേയ് 19 നാണ് രാജസ്ഥാന്റെ അവസാന മത്സരം

Rajasthan Royals
Rajasthan Royals
രേണുക വേണു| Last Modified വെള്ളി, 17 മെയ് 2024 (11:27 IST)

Rajasthan Royals: ഐപിഎല്‍ ആദ്യ പാദം കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ ഇതാ പ്ലേ ഓഫില്‍ കയറിയത് തന്നെ ഭാഗ്യമെന്ന് ആരാധകര്‍ സമാധാനം കൊള്ളുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തുടര്‍ച്ചയായ നാല് തോല്‍വികളാണ് രാജസ്ഥാന് വിനയായത്. 13 കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ജയത്തോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റാല്‍ ഈ രണ്ടാം സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുണ്ട് !

മേയ് 19 നാണ് രാജസ്ഥാന്റെ അവസാന മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രാജസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ ജയിച്ചാല്‍ 18 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തന്നെ രാജസ്ഥാന് തുടരാം. അങ്ങനെ വന്നാല്‍ കൊല്‍ക്കത്തയെ ഒന്നാം ക്വാളിഫയറില്‍ നേരിടേണ്ടി വരും.

അവസാന മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റാല്‍ രാജസ്ഥാന്റെ ക്വാളിഫയര്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നടിയും. കൊല്‍ക്കത്തയോട് തോല്‍ക്കുകയും സണ്‍റൈസേഴ്‌സ് ഹൈദരബാദ് അവരുടെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ കൂപ്പുകുത്തും. അങ്ങനെ സംഭവിച്ചാല്‍ രാജസ്ഥാന്‍ എലിമിനേറ്റര്‍ കളിക്കേണ്ടി വരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :