Rajasthan Royals: എല്ലാ പ്രതീക്ഷയും അവസാനിച്ചിട്ടില്ല, രാജസ്ഥാൻ റോയൽസിന് ഇനിയും പ്ലേ ഓഫിൽ കയറാം, പക്ഷേ... സാധ്യതകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മെയ് 2023 (13:19 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ദയനീയമായ തോൽവി ഏറ്റുവാങ്ങിയെങ്കിലും രാജസ്ഥാൻ റോയൽസിൻ്റെ പ്ലേ ഓഫ് സാധ്യതകൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല. മികച്ച രീതിയിൽ സീസൺ ആരംഭിച്ചെങ്കിലും തുടർച്ചയായ മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെ 13 മത്സരങ്ങളിൽ നിന്നും 12 പോയൻ്റുമായി പോയൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് റോയൽസ്. ഇനി അവശേഷിക്കുന്ന ഒരു മത്സരത്തിൽ വിജയിച്ചാലും 14 പോയന്റാകും രാജസ്ഥാന് സ്വന്തമാകുക.


നിലവിൽ പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കും 12 പോയൻ്റ് വീതമാണുള്ളത്. ഇതിൽ ആർസിബി പഞ്ചാബ് എന്നിവർക്ക് 2 മത്സരങ്ങൾ ബാക്കിയുണ്ട്. ഈ രണ്ട് മത്സരങ്ങളിലും ഒരു ടീമുകൾ പരാജയപ്പെടുകയും ശേഷിക്കുന്ന ഒരു മത്സരത്തിൽ രാജസ്ഥാൻ വിജയിക്കുകയും ചെയ്താൽ രാജസ്ഥാന് 14 പോയന്റാകും. അടുത്ത മത്സരത്തിൽ പഞ്ചാബാണ് രാജസ്ഥാൻ്റെ എതിരാളികൾ. കൊൽക്കത്ത വിജയിക്കുകയാണെങ്കിലും നെറ്റ് റൺറേറ്റ് കൂടി പരിഗണിക്കും. 11 മത്സരങ്ങളിൽ 8 പോയൻ്റുള്ള ഹൈദരാബാദിന് ഇനി 3 മത്സരങ്ങൾ ബാക്കിയുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ ഹൈദരാബാദ് പരാജയപ്പെടുക കൂടി ചെയ്തെങ്കിൽ മാത്രമെ രാജസ്ഥാൻ്റെ പ്ലേ ഓഫ് സാധ്യതകൾ നിലനിൽക്കുകയുള്ളു.

നിലവിൽ 16 പോയൻ്റുമായി ഗുജറാത്ത് ടൈറ്റൻസും 15 പോയൻ്റുമായി ചെന്നൈ സൂപ്പർ കിംഗ്സുമാണ് പ്ലേ ഓഫ് സാധ്യതകൾ ഏർറെ കുറെ ഉറപ്പിച്ച ടീമുകൾ. 14 പോയൻ്റുമായി മുംബൈ ഇന്ത്യൻസും 13 പോയൻ്റോടെ ലഖ്നൗ നാലാം സ്ഥാനത്തുമാണ്. ഇരുവരം തമ്മിൽ നാളെ ഏറ്റുമുട്ടുന്നതോടെ പ്ലേ ഓഫ് മത്സരങ്ങൾ ടൈറ്റാകും. ലഖ്നൗ തോറ്റാൽ എവേ മത്സരത്തിൽ കൊൽക്കത്തെയെയാകും നേരിടേണ്ടി വരിക. മുംബൈ ഹൈദരാബാദിനെയും നേരിടും. ഇവിടെ +0.140 റൺറേറ്റുള്ളത് രാജസ്ഥാൻ്റെ സാധ്യതകൾ വർധിപ്പിക്കും. പഞ്ചാബിനെതിരെ മികച്ച വിജയമാണ് ഇതിനായി രാജസ്ഥാന് ആവശ്യമായുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :