റിക്കി പോണ്ടിങ്ങിനും റിഷഭ് പന്തിനും അശ്വിനില്‍ വലിയ പ്രതീക്ഷയില്ല, ഇങ്ങനെയാണെങ്കില്‍ അടുത്ത കളി പുറത്തിരിക്കും: ഗൗതം ഗംഭീര്‍

രേണുക വേണു| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (15:51 IST)

രവിചന്ദ്രന്‍ അശ്വിന്റെ ഫോമില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തന്നെ ആത്മവിശ്വാസക്കുറവുണ്ടെന്ന് ഗൗതം ഗംഭീര്‍. പ്ലേ ഓഫില്‍ അശ്വിന് പകരം മറ്റ് താരങ്ങളെ ഡല്‍ഹി പരിഗണിക്കാനാണ് സാധ്യതയെന്നും ഗംഭീര്‍ പറഞ്ഞു. ലീഗിലെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേരിട്ടത്. പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്ന അശ്വിന് ഒരു ഓവര്‍ മാത്രമാണ് നായകന്‍ റിഷഭ് പന്ത് എറിയാന്‍ നല്‍കിയത്. ഇതില്‍ നിന്നു തന്നെ അശ്വിനെ ഫ്രാഞ്ചൈസിക്ക് വലിയ വിശ്വാസമില്ലെന്ന് വ്യക്തമാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു.

'ഷാര്‍ജയില്‍ അശ്വിനെ വീണ്ടും കളിപ്പിക്കണോ എന്ന് അവര്‍ ആലോചിക്കും. അല്ലെങ്കില്‍ ഒരു ഓവര്‍സീസ് ബാറ്ററെയോ ബൗളിങ് ഓള്‍റൗണ്ടര്‍ ആയ റിപല്‍ പട്ടേലിനെയോ ഡല്‍ഹി കളിപ്പിക്കാനാണ് സാധ്യത. പരുക്കില്‍ നിന്ന് മുക്തനായി സ്റ്റോയ്‌നിസ് എത്തുകയാണെങ്കില്‍ തീര്‍ച്ചയായും അശ്വിന്‍ പുറത്തിരിക്കും. റിക്കി പോണ്ടിങ്ങിനും റിഷഭ് പന്തിനും അശ്വിന്റെ ബൗളിങ് മികവില്‍ വലിയ വിശ്വാസമില്ല. ആര്‍സിബിക്കെതിരെ ഒരു ഓവര്‍ മാത്രം എറിയാന്‍ നല്‍കിയതില്‍ നിന്ന് ഫ്രാഞ്ചൈസിക്ക് അശ്വിനിലുള്ള വിശ്വാസക്കുറവ് പ്രകടമാണ്,' ഗംഭീര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :