ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കുന്നത് 10 പേരെ വച്ച്, പിന്നെ ഒരാള്‍ ക്യാപ്റ്റന്‍; ധോണിയെ പരിഹസിച്ച് ആകാശ് ചോപ്ര

രേണുക വേണു| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (19:10 IST)

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ഐപിഎല്‍ ഫോമിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പത്ത് കളിക്കാരും ഒരു സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റനുമായാണ് ചെന്നൈ ഇപ്പോള്‍ കളിക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. പത്ത് കളികളില്‍ നിന്ന് വെറും 52 റണ്‍സ് മാത്രമാണ് ധോണി ഇതുവരെ നേടിയിരിക്കുന്നത്. 10.40 ശരാശരിയില്‍ 108.33 മാത്രമാണ് ധോണിയുടെ സ്‌ട്രൈക് റേറ്റ്.

'ധോണി ഇപ്പോള്‍ കളിക്കുന്നത് ക്യാപ്റ്റനായും വിക്കറ്റ് കീപ്പര്‍ ആയും മാത്രമാണ്. ബാറ്റിങ്ങില്‍ അദ്ദേഹം മോശമാണ്. കാര്യമായൊന്നും ബാറ്റുകൊണ്ട് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. അതുകൊണ്ട് സത്യസന്ധമായി പറഞ്ഞാല്‍ ചെന്നൈ ഇപ്പോള്‍ കളിക്കുന്നത് പത്ത് താരങ്ങളെ മാത്രം ഉപയോഗിച്ചാണ്. പിന്നെ ഒരു ക്യാപ്റ്റനും. എന്തൊക്കെ പറഞ്ഞാലും ചെന്നൈയുടെ തിരിച്ചുവരവും ചാംപ്യന്‍സ് സൂപ്പര്‍ കിങ്‌സ് എന്ന നിലയിലേക്കുള്ള മാറ്റവും ധോണിയുടെ ക്യാപ്റ്റന്‍സിയുടെ ബലത്തില്‍ തന്നെയാണ്,' ആകാശ് ചോപ്ര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :