KKR: ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമായി കൊൽക്കത്ത, മുംബൈയെ എറിഞ്ഞിട്ടത് സ്പിന്നർമാർ

KKR,IPL,
അഭിറാം മനോഹർ| Last Modified ഞായര്‍, 12 മെയ് 2024 (08:05 IST)
KKR,IPL,
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 18 റണ്‍സ് വിജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി മാറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 16 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഐപിഎല്ലില്‍ നിന്നും നേരത്തെ പുറത്തായ മുംബൈ കൊല്‍ക്കത്തയോടും പരാജയപ്പെട്ടതോടെ പോയന്റ് പട്ടികയുടെ അടിത്തട്ടിലാണ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ മുംബൈ പവലിയനിലേക്ക് അയച്ചിരുന്നു. 21 പന്തില്‍ 42 റണ്‍സുമായി തിളങ്ങിയ വെങ്കിടേഷ് അയ്യരും 23 പന്തില്‍ 33 റണ്‍സുമായി നിതീഷ് റാണയും 14 പന്തില്‍ 24 റണ്‍സുമായി ആന്ദ്രേ റസ്സലും കൊല്‍ക്കത്തയ്ക്കായി തിളങ്ങി. അവസാന ഓവറുകളില്‍ 8 പന്തുകളില്‍ 17 റണ്‍സ് നേടിയ രമണ്‍ദീപ് സിംഗാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 150 കടത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി 22 പന്തില്‍ 40 റണ്‍സുമായി ഓപ്പണര്‍ ഇഷാന്‍ കിഷനും 17 പന്തില്‍ 37 റണ്‍സുമായി തിലക് വര്‍മയും മാത്രമാണ് തിളങ്ങിയത്. നേഹല്‍ വധേര 6 പന്തില്‍ 17 റണ്‍സിന്റെ കാമിയോ പ്രകടനവും നടത്തിയെങ്കിലും മുംബൈയുടെ വിജയത്തിന് അത് മതിയാകുമായിരുന്നില്ല. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് മുംബൈയെ വരിഞ്ഞുമുറുക്കിയത്. ഹര്‍ഷിത് റാണ, ആന്ദ്രേ റസ്സല്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :