ഈ മികവ് അവസാനം വരെ പുലർത്താൻ കോലിയ്ക്കാവില്ല, പ്രതികരണവുമായി ഇർഫാൻ പത്താൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (18:57 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിരാട് കോലിയെ അമിതമായി ആശ്രയിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും ഇതേ മികവ് കോലി തുടർന്ന് പോകുമെന്ന് ഉറപ്പ് പറയാനാകില്ലെന്നും ഓപ്പണിംഗ് റോളല്ല കോലി കൈകാര്യം ചെയ്യേണ്ടതെന്നും ഇർഫാൻ പറയുന്നു.

സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയാണ് ഇർഫാൻ പത്താൻ ഇക്കാര്യം പറഞ്ഞത്. ഇത് പോലുള്ള ഒരു ടൂർണമെൻ്റിൽ ടീമിലെ മറ്റ് ബാറ്റർമാരും അവസരത്തിനൊത്ത് ഉയരണം. ആർസിബി കോലിയെ അമിതമായാണ് ആശ്രയിക്കുന്നത്. ആദ്യത്തെ കുറച്ച് മത്സരങ്ങളിൽ കോലിയുടെ ബാറ്റിൽ നിന്നും റൺസ് വരുന്നതിനാൽ ഈ വർഷം ആർസിബിക്ക് മികച്ചതായി തോന്നാം. എന്നാൽ കോലി സ്കോറിംഗ് തുടരുമെന്നും എല്ലാ മത്സരങ്ങളിലും ടീമിനെ വിജയിപ്പിക്കുമെന്നും ഉറപ്പില്ല. ഇർഫാൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :