രേണുക വേണു|
Last Modified ശനി, 2 ഏപ്രില്‍ 2022 (16:10 IST)
മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിയെ ബാറ്റ് കൊണ്ട് പ്രഹരിച്ച് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. തമ്പിയുടെ ആദ്യ ഓവറില്‍ ബട്‌ലര്‍ അടിച്ചെടുത്തത് 26 റണ്‍സ് ! ആദ്യ പന്തില്‍ റണ്‍സൊന്നും എടുക്കാത്ത ബട്‌ലര്‍ ശേഷിക്കുന്ന അഞ്ച് പന്തുകളും ബൗണ്ടറിയാക്കി. മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കമാണ് തമ്പിയുടെ ഒരോവറില്‍ ബട്‌ലര്‍ 26 റണ്‍സ് അടിച്ചെടുത്തത്.