Jasprit Bumrah angry: അടി കിട്ടിയതിനാണോ ഇങ്ങനൊക്കെ? ബുംറ ഈ സൈസ് എടുക്കാറില്ലെന്ന് ആരാധകര്‍ (വീഡിയോ)

ഡല്‍ഹിയുടെ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കരുണ്‍ 40 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതം 89 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്

Jasprit Bumrah and Karun Nair Issue
രേണുക വേണു| Last Modified തിങ്കള്‍, 14 ഏപ്രില്‍ 2025 (12:12 IST)
Jasprit Bumrah and Issue

Jasprit Bumrah: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ സ്ലെഡ്ജിങ്ങുമായി മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രിത് ബുംറ. ഡല്‍ഹി താരം കരുണ്‍ നായരുമായാണ് ബുംറയുടെ വാക്കേറ്റം.

ഡല്‍ഹിയുടെ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കരുണ്‍ 40 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതം 89 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്. ബുംറയുടെ ഓവറില്‍ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ കരുണ്‍ അറിയാതെ മുംബൈ താരത്തിന്റെ ദേഹത്ത് ചെറുതായി ഉരസി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഗ്രൗണ്ടില്‍ വെച്ച് തന്നെ ബുംറ കരുണുമായി ഉരസി. ബുംറ ദേഷ്യത്തോടെ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ബുംറയ്ക്ക് അതേ നാണയത്തില്‍ തന്നെ കരുണ്‍ മറുപടി നല്‍കുന്നുമുണ്ട്.
പിന്നീട് അംപയര്‍മാരും മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും പ്രശ്‌നത്തില്‍ ഇടപെട്ടു. എന്താണ് സംഭവിച്ചതെന്ന് കരുണ്‍ പാണ്ഡ്യയോട് വിശദീകരിക്കുന്നതും അദ്ദേഹം കരുണിന്റെ തോളില്‍ത്തട്ടി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബുംറയോട് കാര്യങ്ങള്‍ വിശദീകരിക്കാനും പ്രശ്‌നം പരിഹാരിക്കാനും കരുണ്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കരുണ്‍ പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ബുംറ ഫീല്‍ഡ് ചെയ്യാന്‍ പോയി.
അതേസമയം ബുംറയുടെ ഒരോവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം കരുണ്‍ നായര്‍ 18 റണ്‍സ് അടിച്ചു. ഇതില്‍ പ്രകോപിതനായാണ് ബുംറയുടെ സ്ലെഡിജിങ് എന്നാണ് ആരാധകര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :