ഐപിഎല്‍ മെഗാ താരലേലം എന്ന്? പുതിയ ടീമുകളെ എന്ന് അറിയാം? എത്ര താരങ്ങളെ ഒരു ഫ്രാഞ്ചൈസിക്ക് നിലനിര്‍ത്താം?; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രേണുക വേണു| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (12:16 IST)

ഐപിഎല്‍ മെഗാ താരലേലം ഡിസംബറില്‍ നടക്കുമെന്ന് സൂചന. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുക്കങ്ങള്‍ നീണ്ടുപോയാല്‍ മാത്രം താരലേലം 2022 ജനുവരിയിലേക്ക് നീളും. നവംബര്‍ അവസാനത്തോടെ രണ്ട് പുതിയ ഫ്രാഞ്ചൈസികളെ അറിയാം. എത്ര താരങ്ങളെ ഒരു ഫ്രാഞ്ചൈസിക്ക് നിലനിര്‍ത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. മൂന്നോ നാലോ താരങ്ങളെ നിലനിര്‍ത്താനായിരിക്കും ബിസിസിഐ അനുവദിക്കുക. താരങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ മാനദണ്ഡങ്ങള്‍ പുറത്തിറക്കും. അതിനുശേഷം ആരെയൊക്കെ നിലനിര്‍ത്തുമെന്ന് ഫ്രാഞ്ചൈസികള്‍ അറിയിക്കണം. തുടര്‍ന്ന് മെഗാ താരലേലം നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :