സ്റ്റേഡിയത്തിനു പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ മാറ്റും; ഐപിഎല്ലില്‍ പുതിയ നിയമം

രേണുക വേണു| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (14:04 IST)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങളോടെയായിരിക്കും ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കുക. സ്റ്റേഡിയത്തിനു പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ ഇനിമുതല്‍ മാറ്റും. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം.

'ഒരു ക്രിക്കറ്റ് ബോള്‍ ഗ്യാലറിയിലേക്കോ, സ്റ്റേഡിയത്തിന്റെ പുറത്തേക്കോ വീഴുകയാണെങ്കില്‍ നാലാം അംപയര്‍ അതിന് പകരം മറ്റൊരു ബോള്‍ നല്‍കണം. ആദ്യത്തെ ബോള്‍ വീണ്ടെടുക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം. പിന്നീട് ഇത് ഉപയോഗിക്കാവുന്നതാണ്,' സര്‍ക്കുലറില്‍ പറയുന്നു. വീണ്ടും താരങ്ങള്‍ക്കിടയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ അത് ഈ ഐപിഎല്‍ സീസണെ ഗുരുതരമായി ബാധിക്കും. ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :